കുളത്തിൽ വീണ പശുവിനെ രക്ഷിച്ച് ട്രോമാ കെയർ പ്രവർത്തകർ

Share to

Perinthalmanna Radio
Date: 24-10-2024

പെരിന്തൽമണ്ണ ∙ ഉപയോഗശൂന്യമായ കുളത്തിൽ വീണ പശുവിനെ സുരക്ഷിതമായി കരയ്‌ക്ക് കയറ്റി ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. വലിയങ്ങാടി അങ്ങാടിപള്ളിയാൽ ചെറുകോടൻ ഫാറൂഖിന്റെ പശുവാണ് കുളത്തിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

പശുവിനെ കരയ്‌ക്ക് കയറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ട്രോമാ കെയർ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. പശുവിന്റെ കഴുത്ത് ഭാഗം വരെ വെള്ളത്തിലായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, സെക്രട്ടറി ഫവാസ് മങ്കട, യാസർ എരവിമംഗലം, ഹുസ്സൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം നാട്ടുകാരായ ഫാറൂഖ് ചെറുകോട്, പൂളക്കൽ റജീന, വിനോദ്, ഹൈദറലി, കൃഷ്ണൻ എന്നിവർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിലൂടെയാണ് പശുവിനെ കുളത്തിൽ നിന്നും പുറത്തെത്തിച്ചത്.

കാലിലെ ചെറിയ മുറിവൊഴിച്ചാൽ പശുവിന് കാര്യമായ മറ്റ് പരുക്കുകളില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *