
Perinthalmanna Radio
Date: 24-10-2024
പെരിന്തൽമണ്ണ: റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ് നാളെ അവസാനിക്കാനിരിക്കെ ജില്ലയിൽ 82.14 ശതമാനം പേർ പ്രക്രിയ പൂർത്തിയാക്കി. ശേഷിക്കുന്നവർക്കായി താലൂക്ക് സപ്ലൈ ഓഫിസുകളുടെ നേതൃത്വത്തിൽ ഇന്നും ക്യാംപുകൾ നടക്കുന്നുണ്ട്. മുൻഗണനാ വിഭാഗങ്ങളായ പിഎച്ച്എച്ച് (പിങ്ക് കാർഡ്), എഎവൈ (മഞ്ഞ കാർഡ്) അംഗങ്ങൾക്കാണു മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് ക്യാംപുകളിൽ അവസാന ദിനമായതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റേഷൻ കട ഉടമകളുടെ സഹകരണത്തോടെയാണു സപ്ലൈ ഓഫിസുകൾ ക്യാംപുകൾ നടത്തുന്നത്. ഇ പോസ് മെഷീനുകൾക്കു പുറമേ ഐറിസ് സ്കാനറുകളും ഇതിനായി ഉപയോഗ പെടുത്തുന്നുണ്ട്. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ മസ്റ്ററിങ് ചെയ്യാന്‍ എത്തിയവരുടെ നീണ്ട നിര മിനി സിവിൽ സ്റ്റേഷനും കടന്ന് പുറത്ത് ഒരു വശത്ത് പോലീസ് സ്റ്റേഷൻ റോഡിൽ കോടതി പരസരവും മറുവശത്ത് മൃഗാശുപത്രിയും കടന്നു. റേഷൻ കടകളിൽ ഇ പോസ് മെഷീനിലെ സ്കാനറിൽ വിരൽ പതിയാത്തത് മൂലം മസ്റ്ററിങ് നടത്താൻ സാധിക്കാതെ വന്നവർക്കായി ഇന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിൽ ഐറിസ് സ്കാനറിന്റെ സേവനത്തോടെ ഏർപ്പെടുത്തിയ മസ്റ്ററിങ് ക്യാമ്പിൽ പങ്കെടുക്കാന്‍ കൂടുതല്‍ പേർ എത്തിയതോടെയാണ് തിരക്ക് കൂടിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
