ജില്ലാ ആശുപത്രിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Share to


Perinthalmanna Radio
Date: 24-10-2025

പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ വിവിധ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും. എൻഎച്ച്എം മുഖേന നടപ്പാക്കുന്ന 1.80 കോടി രൂപയുടെ സേവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്(എസ്‌ടിപി) രാവിലെ 9നു മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് 3.15 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും. പുതുതായി സജ്ജീകരിച്ച ലക്ഷ്യ വാർഡ്, പി.പി.യൂണിറ്റ്, പുതിയ. ബ്ലോക്കിലെ ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്‌റ്റി, ആശുപത്രിയുടെ ചുറ്റുമതിൽ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് എം.കെ.റഫീഖ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ഷീനാലാൽ എന്നിവർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *