ചെറുകരയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

Share to


Perinthalmanna Radio
Date: 24-10-2025

പെരിന്തൽമണ്ണ ∙ ചെറുകരയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇതോടെ പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് വീടിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടിരുന്നു. ചെറുകര എകെജി മന്ദിരത്തിനു പിറകിലായി വീടുകൾക്ക് സമീപം തന്നെയാണ് വീണ്ടും പുലിയെ കണ്ടതായി പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടാം തവണയും പ്രദേശത്തെത്തി നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ച് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയെ കണ്ടതായി താമസക്കാർ വാർഡംഗം കെ.വിജയലക്ഷ്മിയെ അറിയിച്ചത്.

തുടർന്ന് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് പി.സുധീർബാബുവിനെ വിവരം അറിയിക്കുകയും അദ്ദേഹം വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വനംവകുപ്പ് പരിശോധനക്കെത്തിയപ്പോഴും ഇരുവരും സ്ഥലത്തുണ്ടായിരുന്നു. പുലിയുടേതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കാൽപാടുകൾ വീടുകളുടെ പിറകു വശത്ത് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *