ജില്ലയിലെ റോഡപകടങ്ങിൽ പൊലിയുന്നവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവർ

Share to

Perinthalmanna Radio
Date: 24-11-2024

———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ നല്ലൊരു പങ്കും 30 വയസിന് താഴെയുള്ള യാത്രക്കാരെന്ന് കണക്കുകൾ. ജില്ലയിൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്ത 26 അപകടങ്ങളിൽ 23ഉം ഇരുചക്ര വാഹന അപകടങ്ങളാണ്. മരിച്ചവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവരും.

സി.സി കൂടിയ ബൈക്കുകളാണ് പുതുതലമുറയ്ക്ക് ഹരം. കമ്പനികൾ നിരത്തിലിറക്കുന്നതിൽ കൂടുതലും ഇത്തരത്തിലുള്ളവയാണ്. അമിത വേഗതയും നിയന്ത്രിച്ചാൽ കിട്ടാത്ത സംവിധാനത്തിലുമുള്ള ബൈക്കുമായി അശ്രദ്ധയിലുള്ള ഡ്രൈവിംഗ് അപകടങ്ങൾ വിളിച്ചുവരുത്തുന്നു.ഹെൽമെറ്റ് ധരിക്കാത്തതും വാഹനം ഓടിക്കുന്നതിനിടെ മൈബൈൽ ഫോൺ ഉപയോഗിക്കുന്നതും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് ആക്കംകൂട്ടുന്നു.

മൊബൈൽ ഫോണിൽ വീഡിയോ കോൾ,ആപ്പുകൾ ഓപ്പണാക്കി അത് നോക്കി വാഹനം ഓടിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. റോഡുകളിലെ കുണ്ടും കുഴിയും രാത്രി സമയങ്ങിൽ ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽ പെടാൻ ഇടയാക്കുന്നു.

കോളേജ് വിദ്യാർത്ഥികൾ ലൈസൻസെടുക്കും മുൻപ് തന്നെ ഇരുചക്ര വാഹനങ്ങളുപയോഗിക്കുന്നത് വർദ്ധിക്കുന്നുണ്ട്.

യുവാക്കളുടെ അശ്രദ്ധമൂലമുള്ള ഡ്രൈവിംഗ് കാൽ നടയാത്രക്കാരുടെ ജീവനുപോലും ഭീഷണിയാണ്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ റോഡുകളിൽ പരിശോധനയും ബോധവത്കരണ ക്ലാസുകളും നടക്കുമ്പോഴും അപകടങ്ങളിൽ കുറവ് വരാത്തത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *