ജില്ലയിലെ ആറുവരിപ്പാത നിർമാണം മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ നിർദേശം

Share to

Perinthalmanna Radio
Date: 24-11-2024

മലപ്പുറം: ജില്ലയിലെ ആറുവരിപ്പാത നിർമാണം 2025 മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം. നിരപ്പായ പാതയുടെ നിർമാണം ഡിസംബർ 31നകവും പാലങ്ങളും ഫ്ലൈ ഓവറുകൾ അടക്കമുള്ള ‘സ്ട്രെക്ചറു’കളുടെ നിർമാണം മാർച്ച് 31നകവും പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ കെഎൻആർസിഎല്ലിന് നിർദേശം നൽകി. പുതിയ നിർദേശം അനുസരിച്ച് ജില്ലയിലൂടെ കടന്നു പോകുന്ന ആറുവരിപ്പാതയുടെ ഉദ്ഘാടനം 2025 മേയ് മാസത്തോടെ നടക്കുമെന്നാണ് സൂചന. നേരത്തെ ഉണ്ടായിരുന്ന കരാർ പ്രകാരം 2024 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. മഴക്കാലത്ത് ജോലികൾ മന്ദഗതിയിലായതോടെയാണ് സമയം കൂട്ടി നൽകിയത്. 75 കിലോ മീറ്റർ പാതയാണ് ജില്ലയിൽ 2 റീച്ചുകളിലായി പുരോഗമിക്കുന്നത്. 2022 ജനുവരിയിലാണ് ഔദ്യോഗികമായി ജോലികൾ ആരംഭിച്ചത്. കുറ്റിപ്പുറം റെയിൽവേ മേൽപാലം, മിനിപമ്പ ഫ്ലൈഓവർ, വട്ടപ്പാറ വയഡക്ട് തുടങ്ങിയവയാണ് പൂർത്തിയാകാനുള്ളത്. ഏതാനും മേൽപാതകളുടെ അപ്രോച്ച് റോഡ് നിർമാണവും പുരോഗമിക്കുകയാണ്. ഇതിനിടെ അയങ്കലത്ത് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതടക്കമുള്ള അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. പാതയ്ക്ക് ഇരുവശത്തും ലൈറ്റുകൾ അടക്കമുള്ളവ സ്ഥാപിച്ചുവരികയാണ്. 45 മീറ്റർ വീതിയുള്ള പുതിയ ദേശീയപാത 2025 മേയ് മാസത്തോടെ തുറന്നു നൽകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *