
Perinthalmanna Radio
Date: 24-12-2023
കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്. ശനിയാഴ്ച കെ.എസ്.ആർ.ടി.സിക്കുണ്ടായ പ്രതിദിന വരുമാനം 9.055 കോടി രൂപയാണ്. ഡിസംബർ 11-ന് നേടിയ 9.03 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപ്പകലില്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി. അറിയിച്ചു.
ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതൽ ബസ്സുകൾ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകൾ ഉപയോഗിച്ചുതന്നെ അധിക സർവീസ് നടത്തിയതും നേട്ടമായി. കൂടാതെ ശബരിമല സർവീസിന് ബസ്സുകൾ നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസ്സുകളും ക്രൂവും നൽകാൻ കഴിഞ്ഞതും 9.055 കോടി രൂപ വരുമാനം നേടാൻ സഹായകമായതായി എം.ഡി അറിയിച്ചു.
10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിട്ടത്. എന്നാൽ, കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസ്സുകൾ എൻ.സി.സി , ജി.സി.സി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും സി.എം.ഡി. അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
