അങ്ങാടിപ്പുറത്ത് മേൽപ്പാലത്തിന് അടിവശത്തിന് 50 ലക്ഷത്തിന്റെ പദ്ധതി

Share to

Perinthalmanna Radio
Date: 25-01-2024

അങ്ങാടിപ്പുറം : മാലിന്യം നിറഞ്ഞ് വൃത്തികേടായി കിടക്കുന്ന അങ്ങാടിപ്പുറം റെയിവേ മേൽപ്പാലത്തിന് അടിവശത്തിന് ശാപമോക്ഷമാകുന്നു.
50 ലക്ഷത്തിന്റെ ബൃഹദ്പദ്ധതി വരുന്നതായി മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു. ഒപ്പൺ ജിം, കുട്ടികൾക്കുള്ള പാർക്ക്, വൃദ്ധരായവർക്ക് ഒഴിവു സമയം ചെലവഴിക്കാനുള്ള ആരാമ കേന്ദ്രം തുടങ്ങി 50 ലക്ഷത്തിന്റെ പദ്ധതിയാണ് ദേശീയ പാതയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്. അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായി എം.എൽ.എ. പറഞ്ഞു. മേൽപ്പാലത്തിന് താഴെ ലെൻസ് ഫെഡ് ഒരുക്കിയ സ്നേഹാരാമത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം.എൽ.എ. മാലിന്യം നിറഞ്ഞും സാമൂഹിക വിരുദ്ധശല്യവും കാരണം മേൽപ്പാലത്തിന് അടിവശം വർഷങ്ങളായി ഏറെ മോശമായ അവസ്ഥയിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *