
Perinthalmanna Radio
Date: 25-01-2025
പട്ടിക്കാട് : മണ്ണാർമല പീടികപ്പടിയിലെ തിണ്ടില്യംകുന്നിൽ പുൽക്കാടിന് തീപിടിച്ചു. വീടുകൾക്ക് സമീപത്തുവരെ തീ ആളിപ്പടർന്ന് എത്തിയെങ്കിലും അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ അപകടമൊഴിവാക്കി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മലയിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉണങ്ങിയ പുൽക്കാട് കത്തുന്ന സമയത്ത് ശക്തമായ കാറ്റടിച്ചതോടെയാണ് തീ അതിവേഗത്തിൽ ആളിപ്പടർന്നത്. വാർഡ് മെമ്പർ ഫിറോസ് കാരാടൻ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി വീടുകൾക്കു സമീപത്തേക്ക് തീപടരുന്നത് തടഞ്ഞു. മലയുടെ താഴ്വരയിലുള്ള പടിഞ്ഞാറെതിൽ മുസ്തഫ, അറബി മുസ്തഫ എന്നിവരുടെ വീടിനു സമീപത്താണ് തീപടർന്നത്. പാറക്കെട്ടായ തിണ്ടില്യംകുന്നിലെ പുൽക്കാടുകൾ പൂർണമായും കത്തിനശിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ റെസ്ക്യൂ ഒാഫീസർ അനി, ഫയർമാൻമാരായ കിഷോർ, രഞ്ജിത്ത്, ഡ്രൈവർ നസീർ, ഹോംഗാർഡുമാരായ ജയപ്രസാദ്, ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
