റേഷന് പകരം ബാങ്ക് അക്കൗണ്ടിലേക്ക് പണം: എതിർപ്പ് നേരിട്ടറിയിച്ച് കേരളം

Share to

Perinthalmanna Radio
Date: 25-01-2025

തിരുവനന്തപുരം: റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം നൽകുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതി നടപ്പിലാക്കുന്നതിൽ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രി പ്രൾഹാദ്ജോഷിയെ നേരിൽക്കണ്ട് മന്ത്രി ജി.ആർ. അനിൽ എതിർപ്പറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിലാണ് ഡി.ബി.ടി. നടപ്പാക്കുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ലെന്ന് ജി.ആർ. അനിൽ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ഡി.ബി.ടി. നടപ്പാക്കിയാൽ റേഷൻ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, റേഷൻ വിതരണ മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഭാഗങ്ങൾ എന്നിവർക്ക് ദോഷകരമാകുമെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി മേയ് 31 വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. സെപ്റ്റംബർ 18-ന് ആരംഭിച്ച ഇ-കെ.വൈ.സി. മസ്റ്ററിങ് നിലവിൽ 90.89 ശതമാനം പൂർത്തിയാക്കി. നിലവിൽ പ്രഖ്യാപിച്ച അന്തിമത്തീയതി മാർച്ച് 31 ആണ്. സംസ്ഥാനത്തിന് പുറത്തു കഴിയുന്ന എല്ലാ ഗുണഭോക്താക്കൾക്കും ഇക്കാലയളവിനുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു.

ഇക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇ-പോസ് മെഷീനിലെ ബയോമെട്രിക് സ്കാനറിന്റെ ശേഷി കൂട്ടാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *