മലപ്പുറത്ത് ദേശീയ പാതയിൽ ടോൾപിരിവ് 30 മുതൽ

Share to


Perinthalmanna Radio
Date: 25-01-2026

മലപ്പുറം: പുതിയ ദേശീയപാത 66-ൽ മലപ്പുറം ജില്ലയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോൾ പ്ലാസയുള്ളത്. വിശദവിവരങ്ങൾ അടുത്തദിവസം തന്നെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.

ടോൾ സംബന്ധിച്ച വിവരങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ മൂന്നു ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് കെ.എൻ.ആർ.സി കമ്പനിയുടെ സാങ്കേതിക വിഭാഗം വൈസ് പ്രസിഡന്റ് സി. മുരളീധർ റെഡ്ഡി പറഞ്ഞു.

കൂരിയാട് തകർന്ന ഭാഗം തൂണുകളുപയോഗിച്ച് പുനർനിർമിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീർക്കുമെന്നും അദ്ദേഹം അറിയിച്ചു. ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങൾക്ക് ടോൾ നിരക്കിൽ ഇളവ് നൽകുമെന്ന് ദേശീയപാത ലൈസൻസ് ഓഫീസർ പി.പി.എം. അഷ്റഫ് അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന പാസിന് ഒരു മാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക്. ഈ തുകയും 30-നുള്ളിൽ തീരുമാനിക്കും. ഇത്തരം യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് നൽകും.

24 മണിക്കൂറിനുള്ളിൽ രണ്ടു തവണ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് രണ്ടാം തവണ ടോൾ തുകയുടെ പകുതി നൽകിയാൽ മതി.

*പ്രതീക്ഷിക്കുന്ന ടോൾ നിരക്ക്
(തുക ഒരു ഭാഗത്തേക്ക്, ഇരുഭാഗത്തേക്കും, പ്രതിമാസം എന്ന ക്രമത്തിൽ)*

* കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ – 130, 190, 4,275
* ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ് – 205, 310, 6,910
* രണ്ട് ആക്സിലുള്ള വാഹനങ്ങൾ, ബസുകൾ – 435, 650, 14,475
* മൂന്ന് ആക്സിലുള്ളവ, ട്രക്കുകൾ – 475, 710, 15,790
* എച്ച്.സി.എം, ഇ.എം.എ (നാല് മുതൽ ആറ് വരെ ആക്സിലുള്ളവ) – 680, 1020, 22,700
* ഏഴും അതിനുമുകളിലും ആക്സിലുള്ളവ – 830, 1245, 27,635
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *