
Perinthalmanna Radio
Date: 25-01-2026
പെരിന്തൽമണ്ണ: നഗരസഭയിലെ മാലിന്യ സംസ്കരണ സംവിധാനത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. നഗരം മാലിന്യക്കൂമ്പാരമായി മാറിയെന്നും കഴിഞ്ഞ ഭരണ സമിതിയുടെ മികവ് തകർത്തുവെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ, മാലിന്യത്തെ വരുമാനമാക്കി മാറ്റുന്ന ‘വെൽത്ത് ഫ്രം വേസ്റ്റ്’ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് ഭരണസമിതി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീടുകളിൽ നിന്നും കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് കൃത്യമല്ലെന്നും, മാലിന്യ പ്ലാന്റിലെ വാഹനങ്ങൾ ഓടിക്കാൻ ഭരണപക്ഷ കൗൺസിലർമാരുടെ മക്കളെ നിയമിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. കൂടാതെ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി എൽ.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
എന്നാൽ, നഗരം ഇനി ചീഞ്ഞുനാറില്ലെന്നും മാലിന്യത്തെ വളമാക്കി മാറ്റി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വഴി വിപണനം ചെയ്യുമെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാലകത്ത് ബഷീർ മറുപടി നൽകി. ഹരിതകർമ്മ സേനാംഗങ്ങളുടെ വേതനം 1000 രൂപയായി ഉയർത്തുമെന്നും, പ്ലാന്റ് പരിസരം മനോഹരമാക്കി പാർക്കും ഓഡിറ്റോറിയവും നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ തടസ്സങ്ങൾ പരിഹരിച്ച് നഗരത്തെ മാലിന്യമുക്തമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കത്തിലാണ് നഗരസഭ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
