ജീവൻ തിരികെപ്പിടിച്ച കൈകൾക്ക് നന്ദി; കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

Share to

Perinthalmanna Radio
Date: 25-02-2024

പെരിന്തൽമണ്ണ : മരണത്തെ മുഖാമുഖം കണ്ട് പേടിച്ചരണ്ട ഒരമ്മയെ വാരിയെടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന രക്ഷകർക്കുള്ള കൈയടി ഹൃദയത്തിൽ നിന്നുള്ളതായിരുന്നു. പെരിന്തൽമണ്ണ തേക്കിൻകോട് കിണറ്റിൽ വീണ കടമ്പോട്ടുപാടത്ത് സുഭദ്രയ്ക്കാണ് (72) അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പുതുജീവനേകിയത്.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബദ്ധത്തിൽ കിണറ്റിലേക്ക് വീണ വയോധികയുടെ നിലവിളി കേട്ട വീട്ടുകാരും പരിസരവാസികളും പെരിന്തൽമണ്ണ ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

30 അടി താഴ്ചയുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിത്താഴാൻ തുടങ്ങിയ വയോധികയെ സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകരും സമീപവാസിയും കിണറ്റിലിറങ്ങി താങ്ങിനിർത്തി. അപ്പോഴേക്കും അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരെത്തി. രക്ഷാ ഉപകരണങ്ങളുമായി ദൗത്യം ഊർജിതമാക്കി അവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

അവശനിലയിലായിരുന്ന അവരെ ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്രോമാകെയർ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, പരിസരവാസിയായ അഫ്‌സൽ, അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ സജു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. സജീത്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഫിറോസ്, സഫീർ, മുഹമ്മദാലി, ഹോംഗാർഡ് സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, സതീഷ്‌കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *