
Perinthalmanna Radio
Date: 25-03-2025
സംസ്ഥാനത്ത് ഒരുമാസത്തിനിടെ ലഭിച്ച വേനൽമഴ പ്രതീക്ഷിച്ചതിനേക്കാൾ 103 ശതമാനം അധികം. വടക്കന്‍, തെക്കന്‍ മേഖലകളിലായി മാർച്ച് ഒന്നുമുതൽ 24 വരെ 53.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കാസർകോട് ഒഴികെയുള്ള ജില്ലകളിലും വേനൽ മഴ സാധാരണയോ അതിൽ കൂടുതലോ ലഭിച്ചു. കാസർകോട് മാത്രം 58 ശതമാനം മഴ കുറവുണ്ട്. 12.9 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും 4.3 ആണ് ലഭിച്ചത്. അതേസമയം തൊട്ടടുത്ത കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. 302 ശതമാനം അധിക മഴയാണ് പെയ്തത്.
കോഴിക്കോട് 186 ശതമാനം ലഭിച്ചു. വയനാട് –- 190, മലപ്പുറം –- 161, പാലക്കാട് –- 96, തൃശൂര്‍ –- 108, എറണാകുളം –- 59, കോട്ടയം –- 102, പത്തനംതിട്ട –- 84, ഇടുക്കി –- 65, ആലപ്പുഴ –- 53, കൊല്ലം –- 42, തിരുവനന്തപുരം –- 238 ശതമാനവും മഴ കിട്ടി. പകല്‍ കനത്ത ചൂട് രേഖപ്പെടുത്തിയശേഷം വൈകിട്ടോടെയാണ് മഴ കനക്കുന്നത്. ഇപ്പോഴത്തെ സൂചന അനുസരിച്ച് 29 വരെ വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്ചവരെ ഒറ്റപ്പെട്ട മഴ തടുരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
