പൂരനഗരിയിൽ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധന

Share to


Perinthalmanna Radio
Date: 25-03-2026

പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് പൂരത്തോട് അനുബന്ധിച്ച് അങ്ങാടിപ്പുറം പൂര നഗരിയിലും ടൗണിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധനകൾ നടത്തി. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ എന്നിവ ഓരോ കടക്കാരനും സ്വന്തം ഉത്തരവാദിത്തത്തിൽ സംസ്കരിക്കാൻ നിർദേശം നൽകി. കുടി വെള്ളം ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. നേരിട്ട് വെയിൽ ഏൽക്കുന്നത് ഹീറ്റ് സ്ട്രോക് ഉണ്ടാക്കുന്നതിനാൽ പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഭക്ഷണം കൈകാര്യം ചെയ്യുന്ന പാചകക്കാരും ജോലിക്കാരും വൈദ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് കൈപറ്റണം. പൂരവുമായി ബന്ധപ്പെട്ട പാചക തൊഴിലാളികൾക്കുള്ള ഹെൽത്ത് സ്ത്രീനിങ്ങും ബോധവൽക്കരണ പരിപാടിയും നടന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷുബിൻ, ടെക്നിക്കൽ അസി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീഷ്, അഭിലാഷ്, അനിൽ നേതൃത്വം നൽകി. അടുത്ത ദിവസങ്ങളിലും തുടർ പരിശോധനകൾ ഉണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *