നിയമസഭ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നത് 2.71 കോടി വോട്ടർമാർ

Share to


Perinthalmanna Radio
Date: 25-03-2026

നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. മൊത്തം വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് വോട്ടർപട്ടികയിലുള്ളത്.

പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവീസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവീസ് വോട്ടർമാരായി ഉള്ളത്.

മാർച്ച് 15 വരെ ലഭിച്ച അപേക്ഷ പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കൾ 2 ലക്ഷത്തോളം വോട്ടർമാർ അധികമുണ്ട്. 2.69 കൊടി വോട്ടർമാരായിരുന്നു എസ്‌ഐആർ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *