
Perinthalmanna Radio
Date: 25-03-2026
പെരിന്തൽമണ്ണ : 7.72 ഗ്രാം എം.ഡി.എം.എയുമായിയുവാവ് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി താങ്കേതിൽ ആഷിഫിനെയാണ് (32) പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സു ധാകരൻ, എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനധികൃത പണമിടപാടും ലഹരിക്കടത്തും തടയുന്നതിൻ്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിന് ഇടെയാണ് പ്രതി പിടിയിലായത്. പെരിന്തൽമണ്ണ ബൈപ്പാസിൽ കാറിൽ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ തടഞ്ഞു വെച്ച് പരിശോധിക്കുക ആയിരുന്നു. ഇയാൾ നേരത്തെ സിന്തറ്റിക് ലഹരി മരുന്ന് വിൽപ്പന നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
