
Perinthalmanna Radio
Date: 25-04-2024
മലപ്പുറം: ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് സി.ആർ.പി.സി. 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങൾക്കോ ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കോ യാത്രകൾക്കോ വിലക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെയാണ് (ഏപ്രില്‍ 27 രാവിലെ ആറു മണി) ജില്ലയിലെ നിയന്ത്രണങ്ങൾ. നിയമ വിരുദ്ധമായ സംഘം ചേരല്‍, പൊതു യോഗങ്ങള്‍ സംഘടിപ്പിക്കല്‍, പ്രദര്‍ശന പരിപാടികൾ, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് മാത്രമാണ് വിലക്കുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
