
Perinthalmanna Radio
Date: 25-05-2024
പെരിന്തൽമണ്ണ: കാട്ടുതീ ഭീഷണി മൂലം അടച്ചിട്ടിരുന്ന മലപ്പുറത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി നാളെ മുതല്‍ തുറക്കും. ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീ ഭീഷണി അകന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇക്കോ ടൂറിസം ജീവനക്കാരുടെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിച്ചു വേണം സഞ്ചാരികൾ സന്ദർശനം നടത്തേണ്ടതെന്ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
