
Perinthalmanna Radio
Date: 25-05-2024
പെരിന്തൽമണ്ണ: നഗരസഭയുടെ പ്രഥമ വൈസ് ചെയർമാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ, അധ്യാപക സംഘടനയുടെ നേതാവ് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സമഗ്രമായ സംഭാവന നൽകിയ സ: ആർ.എൻ മനഴി മാഷിന്റെ നാമധേയത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരമായി നഗരസഭ നൽകുന്ന എന്റോവ്മെന്റ് വിതരണ പരിപാടി നഗരസഭ ചെയർമാൻ പി.ഷാജി ഉത്ഘാടനം ചെയ്തു. അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് നഗരസഭ വൈസ് ചെയർപേഴ്സൺ എ. നസീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി മിത്രൻ. ജി, ക്ലീൻ സിറ്റി മാനേജർ വത്സൻ. സി. കെ എന്നവരും വിവിധ വാർഡുകളിൽ നിന്നായി 500 ഓളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. അഡ്വ.ബിലാൽ മുഹമ്മദ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് സ്വാഗതവും മൻസൂർ നെച്ചിയിൽ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
