
Perinthalmanna Radio
Date: 25-06-2025
വയനാട് മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴ. രണ്ടുദിവസമായി തുടരുന്ന മഴയിൽ പുന്നപ്പുഴയിൽ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോർട്ട്. ബെയ്ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഏതാനും തൊഴിലാളികൾ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് അവർ തിരികെയെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയും കനത്ത മഴയാണ് മുണ്ടക്കൈ പോലുള്ള പ്രദേശങ്ങളിൽ ലഭിച്ചിട്ടുള്ളത്. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് റവന്യൂ അധികൃതരും ജില്ലാഭരണകൂടവും സ്ഥിരീകരിച്ചു. മുണ്ടക്കൈയിൽ നിലവിൽ ജനവാസം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
