
Perinthalmanna Radio
Date: 25-07-2025
ആനമങ്ങാട് : തെരുവുനായയുടെ ആക്രമണത്തിൽ പിതാവിനും മകനും പരുക്ക്. പരിയാപുരം കൊളമ്പിൽ ഹംസ, മകൻ ശിഹാബ് എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ആനമങ്ങാട്ടെ ഇവരുടെ കടയ്ക്കു മുന്നിൽ വച്ച് ശിഹാബിന്റെ മകൻ ആദമിന് നേരെ പാഞ്ഞടുത്ത നായയെ തടയാൻ ശ്രമിച്ചപ്പോഴാണ് ശിഹാബിനും പിതാവ് ഹംസക്കും കടിയേറ്റത്. ഹംസയുടെ കൈവിരലിലും ശിഹാബിന്റെ കാലിലും മുറിവുണ്ട്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
