
Perinthalmanna Radio
Date: 25-07-2025
കോഴിക്കോട്: ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നിലഗുരുതരം. കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീറാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ്സിലെ യാത്രക്കാരായ മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.. ബസും കാറും ക്രെയിൻ ഉപയോഗിച്ചാണ് പ്രദേശത്ത് നിന്ന് നീക്കിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
