ഓരാടംപാലം– മാനത്തുമംഗലം ബൈപാസ്; ഉന്നതതല യോഗം വിളിക്കണമെന്ന് എംഎൽഎ

Share to


Perinthalmanna Radio
Date: 25-07-2025

അങ്ങാടിപ്പുറം:  ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കണമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

മന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുകയും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. ഉടൻ ഇതു സംബന്ധിച്ച യോഗം വിളിച്ച് ചേർക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എംഎൽഎ അറിയിച്ചു.

ഒരാടംപാലം– മാനത്തുമംഗലം ബൈപാസുമായി ബന്ധപ്പെട്ട് പലതവണ ഈ വിഷയം നിയമസഭയിലും മന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മേൽപാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്കും എംഎൽഎ കത്ത് നൽകി.

ഓരാടംപാലം–മാനത്തുമംഗലം ബൈപാസുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമം തുടരുമെന്നും ഫണ്ട് ലഭ്യമാകുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും എംഎൽഎ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *