
Perinthalmanna Radio
Date: 25-09-2024
മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പിൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതും പിൻവലിച്ച് കലക്ടർ ഉത്തരവിട്ടു. തിരുവാലി പഞ്ചായത്തിലെ 4,5,6,7, മമ്പാട് പഞ്ചായത്തിലെ 7 വാർഡുകളായിരുന്നു കണ്ടെയ്ൻമെന്റ് സോൺ. ഇവിടത്തെ വിദ്യാലയങ്ങൾ ഇന്നു തുറക്കും. സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ ഇന്ന് അവസാനിക്കും. ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവാണ്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. എന്നാൽ, ഐസലേഷനിലുള്ളവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കാവൂ എന്നു കലക്ടർ നിർദേശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
