
Perinthalmanna Radio
Date: 25-10-2024
താഴെക്കോട്: പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും റേഞ്ചർ ആൻഡ് റോവർ യൂണിറ്റിന്റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഗവ.ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി. സ്കൂള്‍ മാനേജർ നാലകത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പല്‍ ഡോ. എൻ. സക്കീർ അധ്യക്ഷത വഹിച്ചു. നൂറിലധികം പേര് രക്തദാനത്തിനായി ക്യാമ്പില്‍ പങ്കെടുത്തു. അധ്യാപകരായ എ. കെ. റബിഹത്ത്, എം. പി. മുഹമ്മദ് ഹനീഫ, എൻഎസ്എസ് ലീഡർമാരായ മുഹമ്മദ് സാലിം, ആയിഷ ഹമീദ് , മുഹമ്മദ് സഫ്വാൻ, കെ. ഷമ്മ, റോവേഴ്സ് അംഗങ്ങളായ ഹനീൻ, യാസീൻ, റേഞ്ചേർസ് അംഗങ്ങളായ കെ. റിൻഷ ഫിദ, തൻഹ , ബ്ലഡ് ബാങ്കിലെ ഡോ.അനസ് വിളയൂർ, എൻഎസ്എസ് പ്രോഗാം ഓഫീസർ സി. പി. അൻവർ, റേഞ്ചർ ലീഡർ പി. ഷാജിറ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
