പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 4.95 കോടിയുടെ വികസന പദ്ധതികൾ

Share to


Perinthalmanna Radio
Date: 25-10-2025

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആരോഗ്യവകുപ്പ് എൻഎച്ച്എം മുഖേന 1.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവഹിച്ചു.

ആശുപത്രികളുടെ വികസനങ്ങളിൽ സർക്കാർ പുലർത്തുന്ന കാഴ്‌ചപ്പാടുകൂടിയാണ് ഇത്തരം വികസന പദ്ധതികളിൽ മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് 3.15 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ലക്ഷ്യ വാർഡ് സെറ്റിങ്, പി.പി. യൂണിറ്റ്, പുതിയ ബ്ലോക്കിൽ സ്ഥാപിച്ച ലിഫ്റ്റ്, അഗ്നിരക്ഷാസംവിധാനം, ആശുപത്രിയുടെ ചുറ്റുമതിൽ എന്നിവയാണ് പൂർത്തിയാക്കിയത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം റഹ്‌മത്തുന്നീസ, എച്ച്എംസി അംഗങ്ങളായ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഹംസ പാലൂർ, കുറ്റീരി മാനുപ്പ, ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ, ഡിപിഎം ഡോ. അനൂപ്, ആർഎംഒ ഡോ. ദീപക് വ്യാസ് തുടങ്ങിയവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *