ഷൊർണൂർ- നിലമ്പൂർ പാതയിൽ നാളെ മെഗാ ബ്ലോക്ക്: 2 ട്രെയിനുകൾ റദ്ദാക്കി

Share to

Perinthalmanna Radio
Date: 25-11-2023

പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ മെഗാ ബ്ലോക്ക് ഏർപ്പെടുത്തി. ഈ സമയങ്ങളിൽ സർവീസ് നടത്തേണ്ട രണ്ട് ട്രെയിനുകൾ റദ്ദാക്കി. അടിയന്തര റെയിൽ-ട്രാക്ക് നവീകരണത്തിനും വെൽഡിങ് പ്രവൃത്തികൾക്കുമായാണ് മെഗാ ബ്ലോക്ക്. അറ്റകുറ്റപ്പണിക്കായി ദിവസം മുഴുവൻ ട്രാക്ക് അടച്ചിട്ട് ട്രെയിനുകൾ ഒഴിവാക്കുന്നതിനു പകരം ചില ട്രെയിനുകൾ മാത്രം ഒഴിവാക്കി ആ സമയം അറ്റകുറ്റപ്പണി നടത്തുന്ന രീതിയാണിത്. ഉച്ചയ്ക്ക് 2.05 ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 3.45 ന് നിലമ്പൂരിൽ എത്തുന്ന 06465 നമ്പർ ട്രെയിനും വൈകിട്ട് 4.10 ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 7.25 ന് പാലക്കാട് എത്തുന്ന 06464 ട്രെയിനുമാണ് റദ്ദാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *