അങ്ങാടിപ്പുറത്തെ കുരുക്കഴിക്കാൻ വേണം ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്

Share to

Perinthalmanna Radio
Date: 25-11-2023

നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ  പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നു

പെരിന്തൽമണ്ണ: 2010ല്‍ വിഎസ് അച്യുതാനന്ദൻ സര്‍ക്കാര്‍ 10 കോടി രൂപ നീക്കി വെച്ച്‌ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പെരിന്തല്‍മണ്ണയുടെ സ്വപ്ന പദ്ധതിയാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്. 36 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് 4.1 കിമീ നീളത്തില്‍ പുതിയ ബൈപാസ് നിര്‍മിച്ച്‌ കോഴിക്കാട് -പാലക്കാട് ദേശീയപാതയിലെ കുരുക്ക് കുറക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ അനിവാര്യത കണ്ടറിഞ്ഞാണ് 13 വര്‍ഷം മുമ്പ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സര്‍ക്കാറും രണ്ട് ഇടത് സര്‍ക്കാറുകളും ഇതിലേക്ക് തിരിഞ്ഞു നോക്കിയില്ല. പദ്ധതി പ്രഖ്യാപിച്ച ശേഷം പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ നിന്ന് യുഡിഎഫ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അവഗണന കൂടി.

ശരാശരി 250 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി നാടിന്റെ വികസനത്തിന് ഏറെ അനിവാര്യമാണ്. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും വ്യാപാരികളും പദ്ധതിക്കായി രംഗത്തുണ്ട്. മുറവിളി ഉയര്‍ന്ന ഘട്ടത്തില്‍ 2022 ഒക്ടോബറില്‍ കിഫ്ബി സംഘത്തെ പ്രദേശത്തേക്ക് അയച്ച്‌ ഒരു തവണ കൂടി സാധ്യത പരിശോധിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *