
Perinthalmanna Radio
Date: 25-12-2023
പെരിന്തൽമണ്ണ : 103 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ.യുമായി രണ്ടുപേരെ പെരിന്തൽമണ്ണ ടൗണിലെ ഹൗസിങ് കോളനി റോഡിൽനിന്ന് പോലീസ് പിടികൂടി. കൊണ്ടോട്ടി കരുവാൻകല്ല് പാലപ്പെട്ടി അബ്ദുൾ അൻസാർ (38), മേലാറ്റൂർ തേലക്കാട് മൻസൂർ ഫെബിൻ (37) എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. കാറിലെത്തിയ സംഘം ലഹരിമരുന്ന് വില്പന നടത്താനായി ഇടപാടുകാരെ കാത്തുനിൽക്കുകയായിരുന്നു.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ, സി.ഐ. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. പ്രദീപൻ, എസ്.സി.പി.ഒ. ജയേഷ്, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
