Perinthalmanna Radio
Date: 25-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നത് കുറഞ്ഞ അംഗബലത്തിൽ. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം സേനയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർധിച്ചിട്ടും കാര്യങ്ങൾക്ക് മാറ്റമില്ല. ഉദ്യോഗസ്ഥ പുനർവിന്യാസം കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് മുഖ്യ കാരണം.
മൊത്തമുള്ള പോലീസ് സ്റ്റേഷനുകളിൽ 245 ഇടത്തും അംഗസംഖ്യ പരമാവധി 40 വരെയാണ്. അതിൽ തനെ 41 ഇടത്ത് സേനാംഗങ്ങളുടെ എണ്ണം 19-നും 30-നുമിടയിലാണ്. 204 ഇടത്താകട്ടെ ഇവരുടെ എണ്ണം 40-ഉം. കാര്യക്ഷമമായ പോലീസിങ്ങിന് ഓരോ സ്റ്റേഷന്റെയും അംഗബലം 100 വരെ വേണമെന്നിരിക്കെയാണിത്. 100-ൽ കൂടുതൽ പോലീസുകാരുള്ളത് അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ്.
ക്രമസമാധാന-കുറ്റാന്വേഷണ ചുമതലകൾക്കു പുറമേ ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ചുമതലയുമുള്ള സാഹചര്യത്തിൽ ഘട്ടംഘട്ടമായി സ്റ്റേഷനുകളുടെ അംഗബലം 72 എങ്കിലുമാക്കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല.
നിലവിൽ രണ്ടോ മൂന്നോ ജില്ലകൾക്കായി ഒരു ഫീഡർ ബറ്റാലിയനാണുള്ളത്. ഇൗ ബറ്റാലിയന് കീഴിലുള്ള മുഴുവൻ ജില്ലകളിലെയും മൊത്തം ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഈ സാഹചര്യത്തിൽ ചില പിന്നാക്ക ജില്ലകളിലേക്ക് പോകുന്നതിന് സേനാംഗങ്ങൾ തയ്യാറാകാത്ത സാഹചര്യവുമുണ്ട്.
റവന്യു ജില്ല കേന്ദ്രീകരിച്ച് ജില്ലാ ബറ്റാലിയനുകളില്ല. നിലവിലുള്ള ബറ്റാലിയനുകളിലെ അംഗബലം ജില്ലകളിലേക്ക് പുനർവിന്യസിച്ച് പല സ്റ്റേഷനുകളിലെയും ഒഴിവുകൾ നികത്താൻ കഴിയും. ഇതോടൊപ്പം വനിതാ ബറ്റാലിയനിലേക്ക് സംസ്ഥാന തലത്തിൽ നിയമനം നടത്തുന്നതിനാൽ ചില ജില്ലകളിലേക്ക് പോകാൻ സേനാംഗങ്ങൾ തയ്യാറാകാത്ത സാഹചര്യവുമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ