എസ്‌.ഐ.ആർ കരട് പട്ടിക: പെരിന്തൽമണ്ണയിൽ 10,274 പേർ പുറത്ത്

Share to


Perinthalmanna Radio
Date: 25-12-2025

പെരിന്തൽമണ്ണ:
എസ്‌.ഐ.ആർ കരട് വോട്ടർ പട്ടികയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ നിന്ന് 10,274 പേർ പുറത്ത്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,17,311 ആണ്.

ഒഴിവാക്കിയവരിൽ വലിയൊരു വിഭാഗം മരണപ്പെട്ടവരും സ്ഥിരമായി താമസം മാറിയവരുമാണ്.
കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ 3,489 പേർ മരണപ്പെട്ടവരും 4,336 പേർ താമസം മാറിയവരുമാണ്.
ഇത് കൂടാതെ 1,250 പേരെ കണ്ടെത്താൻ കഴിയാതിരുന്നതിനാലും, 1,026 പേരെ ഇരട്ട വോട്ടുള്ളതിനാലും പട്ടികയിൽ നിന്ന് ഒഴിവാക്കി. മറ്റ് കാരണങ്ങളാൽ 173 പേരെയും കരട് പട്ടികയിൽ നിന്ന് പുറത്താക്കി.

ജില്ലാ തലത്തിൽ മലപ്പുറം ജില്ലയിലെ എസ്‌.ഐ.ആർ കരട് പട്ടികയിൽ 32,38,452 പേർക്ക് ഇടം ലഭിച്ചപ്പോൾ, 1,74,722 പേർ (5.12%) പട്ടികയിൽ നിന്ന് പുറത്തായി. സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ് ജില്ലയിൽ പുറത്തായവരുടെ ശതമാനം. ഡിസംബർ 16 വരെ പുറത്തായവരുടെ ആദ്യ പട്ടികയിൽ ഉണ്ടായിരുന്ന 4883 പേർ കൂടി കരടു പട്ടികയിൽ ഇടം നേടി.

ജില്ലയിൽ നിന്നു സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഒഴിവാക്കിയവരാണ് പട്ടികയിൽ കൂടുതൽ – 64,532 (1.89%). കണ്ടെത്താനാവാതെ പോയത് 26,104 പേരെ (0.76%). ഇരട്ടവോട്ട് കാരണം ഒഴിവാക്കിയത് 19,886 (0.58%). ഫോം തിരിച്ചു ലഭിക്കാത്തതുൾപ്പടെ മറ്റു കാരണങ്ങൾ കൊണ്ട് പട്ടികയിൽ നിന്നു പുറത്തായത് 5715 പേർ (0.17%). മരിച്ചവർ–58,485 (1.71%). ജില്ലയിൽ കൂടുതൽ പേർ പുറത്തായത് പൊന്നാനി മണ്ഡലത്തിൽ – 18,381 (8.86%). രണ്ടാമത് തവനൂർ–14082 (6.9%), മൂന്നാമത് വണ്ടൂർ– 12,975 (5.5%). ഏറ്റവും കുറച്ചു പേർ പുറത്തായത് ഏറനാട് മണ്ഡലത്തിൽ – 7383 പേർ (3.96%).

അതേസമയം, ജില്ലയിൽ ഒൻപത് മണ്ഡലങ്ങളിൽ പുറത്തായവരുടെ ശതമാനം അഞ്ച് ശതമാനത്തിൽ താഴെയാണെന്നും, ആ മണ്ഡലങ്ങളിൽ പെരിന്തൽമണ്ണയും ഉൾപ്പെടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
………………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *