
Perinthalmanna Radio
Date: 26-01-2024
പെരിന്തൽമണ്ണ ∙ മുത്തശ്ലിയുടെ ഭാവത്തിൽ മുത്തശ്ശിക്കിണറും മനോഹരമായ പരിസരങ്ങളുമൊരുക്കി പെരിന്തൽമണ്ണ നഗരസഭയുടെ ബ്യൂട്ടി സ്പോട്ടിന് തുടർച്ച. ഒട്ടേറെ പേരാണ് മുത്തശ്ശിക്കിണറിനൂ സമീപം സെൽഫിയെടുക്കാനെത്തുന്നത്.
നഗരസൗന്ദര്യവൽക്കരണ ബ്യൂട്ടി സ്പോട്ട് പദ്ധതിയിലുൾപ്പെടുത്തി ഡർട്ടി സ്പോട്ടുകളെ ബ്യൂട്ടി സ്പോട്ടുകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ 33–ാം വാർഡിൽ ഊട്ടി റോഡിൽ മൗലാന ആശുപത്രിക്ക് സമീപം മുത്തശ്ശിക്കിണർ ഉൾപ്പെടുന്ന ബ്യൂട്ടി സ്പോട്ട് ആകർഷകവും മാതൃകാപരവുമായി അണിയിച്ചൊരുക്കിയത്.
നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ശുചീകരണ തൊഴിലാളികളും സ്നേഹാരാമം സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ചേർന്നാണ് അലങ്കാരപ്പണികളൊരുക്കിയത്.
ബ്യൂട്ടി സ്പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി നാടിന് സമർപ്പിച്ചു. സ്ഥിരസമിതി അധ്യക്ഷൻ നെച്ചിയിൽ മൻസൂർ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ കെ.ഉണ്ണിക്കൃഷ്ണൻ, പിടിഎ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് കിനാത്തിയിൽ, ക്ലീൻസിറ്റി മാനേജർ വത്സൻ, പ്രിൻസിപ്പൽ സി.എം.ലത, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, മുനീർ, റിൽജു, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഇക്ബാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.ഗീത എന്നിവർ പ്രസംഗിച്ചു. മുത്തശ്ശിക്കിണറിന് മുഖം നൽകിയ കലാകാരൻ രാമകൃഷ്ണൻ തേലക്കാടിനെ ചടങ്ങിൽ ആദരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
