ചീരട്ടാമല- അങ്ങാടിപ്പുറം റോഡിൽ അപകടം പതിവാകുന്നു; ഇന്നലെ ടിപ്പർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Share to

Perinthalmanna Radio
Date: 26-01-2024

അങ്ങാടിപ്പുറം : കൊടിയ വളവുകളും ഇറക്കവുമുള്ളതാണ് ചീരട്ടാമല-|അങ്ങാടിപ്പുറം റോഡ്. ഇവിടെ അപകടങ്ങൾ കൂടിയിട്ടും അധികൃതർ സുരക്ഷാ കാര്യങ്ങളിൽ അലംഭാവം തുടരുകയാണ്. ഏറെ വളവുകളും ഇറക്കങ്ങളുമുള്ളതിനാലാണ് വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. ഓഗസ്റ്റ് 20-ന് ഒരു ടാങ്കർ ലോറി ഈ റോഡിൽ നിന്ന് 30 അടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ടാങ്കറിൽ നിന്ന് ചോർന്ന ഡീസൽ സമീപത്തെ കിണറുകളിലടക്കം കലർന്നു. ഇതിനു ശേഷവും ഇവിടെ മൂന്ന് വാഹനങ്ങൾ മറിഞ്ഞു. അവിടെനിന്ന് ഏകദേശം നൂറു മീറ്റർ ദൂരത്തിലാണ് വ്യാഴാഴ്ച ടിപ്പർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചത്. ഇവിടെ വളവ് കാണിക്കുന്ന സൂചനാബോർഡുകളൊന്നുമില്ല.

ടാങ്കർ ലോറി അപകടത്തെത്തുടർന്ന് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ വിളിച്ചുചേർത്ത ചർച്ചയിൽ പൊതുമരാമത്ത് വകുപ്പടക്കം മിക്ക വിഭാഗത്തിലേയും ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഫണ്ടിന്റെ പരിമിതിയിൽനിന്നുകൊണ്ട് ഒരാഴ്ചയ്ക്കകം റോഡിൽ റിഫ്ളക്ടറുകളും ചെറിയ ബ്രേക്കറുകളും വെളിച്ചവുമടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കുമെന്ന് പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. റോഡ് അവസാനിക്കുന്ന ഇരുഭാഗങ്ങളിലും ഹോംഗാർഡിനെ നിയോഗിച്ച്് വലിയ വാഹനങ്ങൾ നിയന്ത്രിക്കുന്നതും ചർച്ചചെയ്തിരുന്നു. എന്നാൽ വളവുകൾ കാണിക്കുന്ന സൂചനാബോർഡുകളും താൽക്കാലികമായൊരു സുരക്ഷാവേലിയും സ്ഥാപിച്ചതുമല്ലാതെ മറ്റൊരു സംവിധാനവും നടപ്പാക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *