
Perinthalmanna Radio
Date: 26-01-2024
അങ്ങാടിപ്പുറം : ദേശീയപാതയിൽ തിരുമാന്ധാംകുന്ന് ക്ഷേത്രഗോപുരത്തിനു മുൻവശത്തുള്ള ഓട അപകടഭീഷണിയൊരുക്കുന്നു. ചാലിനു മുകളിൽ സ്ലാബില്ലാത്തതിനാൽ അടി തെറ്റിയാൽ വലിയ അപകടംതന്നെ ഇവിടെ സംഭവിക്കാം. ക്ഷേത്ര ഗോപുര തൂണിനോട് ചേർന്ന ചാലിനു മീതെ ചെറിയൊരു സ്ലാബ് മാത്രമാണുള്ളത്. ഒരു ഭാഗം സ്ലാബില്ലാതെ തുറന്ന അവസ്ഥയിലുമാണ്.
ക്ഷേത്രഗോപുരത്തിൽനിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് ഈ അവസ്ഥ. ഗോപുരത്തിന് അടുത്തു തന്നെയാണ് ബസ് കാത്തിരിപ്പു കേന്ദ്രം. ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പോകുന്നവർ, ദർശനത്തിനായി എത്തുന്നവർ, മറ്റ് കാൽനടക്കാർ എന്നിവർക്ക് ഈ ചാൽ വലിയ അപകടക്കെണിയാണ്.
ക്ഷേത്രറോഡിൽനിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ ചാലിൽ വീഴാനുള്ള സാധ്യതയും ഏറെയാണ്. സ്ലാബിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെടാൻ ഇതിനടുത്ത് ട്രാഫിക് പോലീസ് അപകടസൂചന വെച്ചിട്ടുണ്ട്. എത്രയും വേഗം ചാൽ സ്ലാബിട്ട് മൂടി സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
