
Perinthalmanna Radio
Date: 26-01-2025
സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി സൗജന്യറേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും. സാമ്പത്തിക ശേഷിയുള്ളവർ അർഹതയില്ലാതെ കൈവശം വച്ചിരുന്ന 62,156 മുൻഗണനാ കാർഡുകൾ സർക്കാർ തിരിച്ചു പിടിച്ചിരുന്നു. ഈ പ്രക്രിയ തുടരുകയാണ്. മസ്റ്ററിംഗ് പൂർത്തിയാകുന്ന ഏപ്രിൽ 31ആകുമ്പോഴേക്കും തിരിച്ചുകിട്ടുന്ന കാർഡുകളുടെ എണ്ണം ഒരു ലക്ഷത്തോളമാവും.അതാണ് യഥാർത്ഥ പാവപ്പെട്ടവരെ കണ്ടെത്തി നൽകുന്നത്.
മസ്റ്ററിംഗ് കഴിയുമ്പോൾ, അനധികൃതമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് അവരെ ഒഴിവാക്കുന്നത്.
12 ലക്ഷത്തിലേറെ പേർ ഇനിയും മസ്റ്ററിംഗ് ചെയ്യാനുണ്ട്. അവർക്കു വേണ്ടി ഫെബ്രുവരിൽ പ്രത്യേക ഡ്രൈവ് നടത്തും.
നിലവിൽ സർക്കാരിന്റെ കൈവശമുള്ള 62,156 മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും. മാർച്ച് 31നു മുമ്പ് മുൻഗണനാ കാർഡ് ലഭ്യമാകുന്നവർ 31നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്നു മാത്രം.
നിലവിൽ സർക്കാരിന്റെ കൈവശമുള്ള 62,156 മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും. മാർച്ച് 31നു മുമ്പ് മുൻഗണനാ കാർഡ് ലഭ്യമാകുന്നവർ 31നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്നു മാത്രം.
മുൻഗണനാ കാർഡുകൾ കുറഞ്ഞാൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതത്തെ ബാധിക്കും. അതുകൊണ്ടാണ് ഒഴിവു വരുന്ന കാർഡുകൾ അർഹരായവരെ കണ്ടെത്തി അവർക്ക് അനുവദിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
