അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ 13.76 കോടിയുടെ വികസന പദ്ധതികളുടെ  നിർമാണം ഇന്ന് തുടങ്ങും

Share to

Perinthalmanna Radio
Date: 26-02-2024

പെരിന്തൽമണ്ണ ∙ അമൃത് ഭാരത് പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്നത് 13.76 കോടി രൂപയുടെ വികസന പദ്ധതികൾ. ഇന്ന് പ്രവൃത്തി ഉദ്ഘാടനം നടക്കും. ഉച്ചയ്‌ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തുന്ന ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

റെയിൽവേ സ്‌റ്റേഷൻ നവീകരണവും സൗന്ദര്യവൽക്കരണവും, പാർക്കിങ് സംവിധാനം വിപുലീകരിക്കൽ, റാമ്പോടു കൂടിയ പുതിയ ശുചിമുറി ബ്ലോക്കുകൾ, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന റാമ്പോടു കൂടിയ മേൽപാലം, പുതിയ പ്ലാറ്റ്ഫോം ഷെൽറ്ററുകൾ, വിശ്രമഹാൾ, റെയിൽവേ സ്‌റ്റേഷൻ റോ‍ഡ് വീതി കൂട്ടി നവീകരണം, പുതിയ ഗുഡ്‌സ് പ്ലാറ്റ്ഫോം തുടങ്ങിയവ പദ്ധതിയിലുണ്ട്. നിർമാണ പ്രവൃത്തികൾ ഏറെയും ആരംഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് നടക്കും. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ സജ്ജമാക്കിയ വേദിയിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. അങ്ങാടിപ്പുറം വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികളുടെ യോഗ്ചാപ് അവതരണം, പൂന്താനം സ്‌മാരക കലാക്ഷേത്രയുടെ സംഘനൃത്തം, നിരഞ്ജൻ മനഴി, ദേവീപ്രസാദ് എന്നിവരുടെ മൃദംഗം എന്നിവ ഉണ്ടാകും.

വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേർക്ക് ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. എം.പി.അബ്‌ദുസ്സമദ് സമദാനി എംപി, പി.വി.അബ്‌ദുൽ വഹാബ് എംപി, മഞ്ഞളാംകുഴി അലി എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെ‌ടുക്കുമെന്ന് പാലക്കാട് ഡിവിഷൻ ചീഫ് വെൽഫെയർ ഇൻസ്‌പെക്‌ടർ കെ.എസ്.ശ്രീകുമാർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *