
Perinthalmanna Radio
Date: 26-02-2025
പെരിന്തൽമണ്ണ : സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ 35 കോടി നീക്കിവെച്ച് മുസ്‍ലിം എജുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്.). ബജറ്റ്. അറുപതാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപനം. മൊത്തം 668 കോടി രൂപയുടെ വികസന പ്രവർത്തനത്തിന് അംഗീകാരമായി.
പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷനായി.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ആസ്ഥാനമാക്കി എം.ഇ.എസ്. സ്വകാര്യ സർവകലാ ശാലയ്ക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി യോഗം വ്യക്തമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
