മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ

Share to


Perinthalmanna Radio
Date: 26-02-2026

പെരിന്തൽമണ്ണ:  ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയുടെ വികസന സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുന്ന മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ. 90 ശതമാനം പ്രവൃത്തി രണ്ടിടത്തും ഇതിനകം പൂർത്തിയായിട്ടുണ്ട്. മൂന്ന് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ പാളങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. മേലാറ്റൂരിലും സമാനമായ രീതിയിൽ സിഗ്നലിങ് സംവിധാനങ്ങളുടെയും അധിക പ്ലാറ്റ്‌ഫോമുകളുടെയും നിർമാണം നടന്നു വരികയാണ്.

നിലവിൽ ഒരു പ്ലാറ്റ്‌ഫോം മാത്രമുള്ള ഇവിടെ, പുതിയ ലൂപ്പ് ലൈനുകൾ സജ്ജമാകുന്നതോടെ ട്രെയിനുകൾക്ക് ക്രോസിങ് സൗകര്യം ലഭ്യമാകും. ഇതോടെ പാതയിൽ ഒരു ട്രെയിൻ കടന്നുപോകാൻ മറ്റൊന്ന് പ്രധാന സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാകും.

നിലവിൽ സിംഗിൾ ലൈൻ മാത്രമുള്ള ഈ പാതയിൽ ക്രോസിങ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കുലുക്കല്ലൂരും മേലാറ്റൂരും പൂർണസജ്ജമാകുന്നതോടെ ട്രെയിനുകളുടെ സമയക്രമം കൃത്യമാകും. മാത്രമല്ല പാതയിൽ കൂടുതൽ പകൽ ട്രെയിൻ സർവീസുകൾക്കും മെമു സർവീസുകൾക്കും സാധ്യത കൂടും. നിലമ്പൂർ–രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾക്ക് മറ്റ് സ്റ്റേഷനുകളിൽ കാത്തുകിടക്കാതെ യാത്ര തുടരാനാകും.

നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി സ്റ്റേഷനുകൾ കമ്മിഷൻ ചെയ്യാനാണ് റെയിൽവേ അധികൃതരുടെ നീക്കം. പാതയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നത് ഈ മേഖലയിലെ വാണിജ്യ-ടൂറിസം സാധ്യതകൾക്കും വലിയ കരുത്താകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *