കാപ്പ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

Share to


Perinthalmanna Radio
Date: 26-02-2026

വെട്ടത്തൂർ : സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി വിദ്യാകിരണം ഫണ്ടിൽ നിന്ന് 3. 9 കോടി രൂപ ചെലവഴിച്ച് കാപ്പ് ഗവ. ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 18 ക്ലാസ്സ്‌ മുറികളാണ് ഉള്ളത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി തയാറാക്കിയ മാസ്റ്റർ പ്ലാൻ എംഎൽഎ പ്രകാശനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നജ്മ തബ്ഷീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ കരിമ്പന, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.അജ്മൽ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന പുത്തൻകോട്ട്, പഞ്ചായത്ത് അംഗങ്ങളായ റസീന സലാം, പി.എം.ഹംസ, പിടിഎ പ്രസിഡന്റ്‌ പി.വി.ഷംസുദ്ദീൻ, പ്രധാനാധ്യാപകൻ കെ.മുനീർ, എസ്എംസി ചെയർമാൻ കെ.പി.മുഹമ്മദ് ഹബീബുല്ല, വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.കെ.മുഹമ്മദാലി ഹാജി, തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *