
Perinthalmanna Radio
Date: 26-02-2026
പെരിന്തൽമണ്ണ: താലൂക്കിൽ റേഷൻ കടകളിൽ ആട്ട കെട്ടികിടക്കുന്നു. എല്ലാ വിഭാഗം കാർഡുകളിലും ഈ മാസം ആട്ട വിതരണം ചെയ്യുന്നുണ്ട്. മുൻഗണനേതര വിഭാഗം(വെള്ള), മുൻഗണനേതരം–സബ്‌സിഡി(നീല) എന്നീ വിഭാഗക്കാർക്ക് കാർഡൊന്നിന് നാലു കിലോഗ്രാം വീതം ആട്ട നൽകുന്നുണ്ട്. മുൻഗണനാ കാർഡുകാർക്ക്(പിങ്ക്) കാർഡൊന്നിന് നാലു കിലോയും എഎഐ കാർഡിന് ഒരംഗത്തിന് ഒരു കിലോ വീതവും ആട്ട അനുവദിച്ചിട്ടുണ്ട്. എന്നാൽ ആട്ട എല്ലാവരും വാങ്ങുന്നില്ലെന്നതാണ് റേഷൻ വ്യാപാരികളുടെ പ്രതിസന്ധി.
കഴിഞ്ഞ മാസം അനുവദിച്ച ആട്ടയിൽ തന്നെ മിക്ക കടകളിലും സ്‌റ്റോക്കുണ്ടായിരുന്നു. അതിനു പുറമേയാണ് ഈ മാസത്തേക്കും മുഴുവൻ സ്‌റ്റോക്കും ലഭിച്ചത്. ഇതോടെ കടകളിൽ ആട്ടപ്പൊടി സ്‌റ്റോക്ക് ചെയ്യാൻ വഴിയില്ലെന്ന അവസ്ഥയാണ്. ഒരു കിലോഗ്രാം ആട്ട 17 രൂപയ്‌ക്കാണ് റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
