
Perinthalmanna Radio
Date: 26-02-2026
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. ഡയാലിസിസ് സെന്ററിൽ ഉപയോഗിക്കുന്ന വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സെന്റർ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധന ഫലം ലഭ്യമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയത്. വെള്ളത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാതായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സെന്റർ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്.
യൂണിറ്റ് അടച്ചു പൂട്ടിയതോടെ സ്ഥിരമായി ഡയാലിസിസ് ചെയ്തിരുന്ന 68 ഓളം രോഗികളെ പെരിന്തൽമണ്ണയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് ഡയാലിസിസിനായി അയച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൗജന്യമായി രണ്ട് ഷിഫ്റ്റുകളിലായി 16 പേർക്കാണ് സാധാരണ ദിവസവും ഡയാലിസിസ് ചെയ്തിരുന്നത്.
10 ദിവസത്തേക്ക് എന്ന് പറഞ്ഞ് അടച്ചിട്ട സെന്റർ വെള്ളത്തിന്റെ പരിശോധന ഫലം വൈകിയതിനാൽ ഒരു മാസത്തോളം അടച്ചിടേണ്ടി വന്നു. സെന്ററിൽ ഉപയോഗിക്കുന്ന വെള്ളം നിശ്ചിത കാലയളവിൽ പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് മുൻപ് വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആദ്യം കണ്ടെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
