
Perinthalmanna Radio
Date: 26-03-2024
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11-ാം പൂരത്തോട് അനുബന്ധിച്ച് നാളെ (27.03.2024, ബുധൻ) അങ്ങാടിപ്പുറം ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ നാളെ ഉച്ചക്ക് ശേഷം കോഴിക്കോട് നിന്നും പാലക്കാട്ടേക്കും തിരിച്ച് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും വരുന്ന വാഹനങ്ങൾ വള്ളുവമ്പ്രം – മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ -കുമരംപുത്തൂർ/ചുങ്കം വഴി പോകേണ്ടതാണ്. മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വലമ്പൂർ പട്ടിക്കാട് റോഡ് വഴിയും . പെരിന്തൽമണ്ണ ഭാഗത്ത് നിന്നും മലപ്പുറം മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട് റോഡിലേക്ക് പ്രവേശിച്ച് പട്ടിക്കാട് വലമ്പൂർ റോഡിലൂടെ പോകേണ്ടതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
