ഗതാഗത കുരുക്കിൽ കുടുങ്ങി അങ്ങാടിപ്പുറം

Share to



Perinthalmanna Radio
Date: 26-04-2024

അങ്ങാടിപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് വ്യാഴാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്ക്.

തളി ജങ്ഷൻ മുതൽ പെരിന്തൽമണ്ണ ബൈപ്പാസ് വരെ രാവിലെ ഒൻപതിന് ആരംഭിച്ച ഗതാഗത കുരുക്ക് വൈകുന്നേരം നാലു വരെയും തുടർന്നു. പെരിന്തൽമണ്ണ ടൗണും കുരുക്കിൽപ്പെട്ടിരുന്നു. സാധാരണ തിങ്കളാഴ്ച രാവിലെയും ശനിയാഴ്ച ഉച്ചയ്ക്കു ശേഷവുമാണ് അങ്ങാടിപ്പുറത്ത് പതിവിലധികം ഗതാഗത കുരുക്കുണ്ടാകാറുള്ളത്.

പ്രധാന ഇടങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാർ ഇല്ലാതായതാണ് വ്യാഴാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കിന് കാരണമായി പറയുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്കായി പോകേണ്ടി വന്നതിനാൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാർ കുറവായിരുന്നു. പോലീസുകാരെ കാണാതായതോടെ ദേശീയപാതയിലൂടെ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് തോന്നിയപോലെ നീങ്ങി. ആവശ്യമില്ലാത്തിടത്ത് നിർത്തിയും നിരതെറ്റി മറികടക്കാൻ ശ്രമിച്ചും ഗതാഗതം കുരുക്കിലാക്കി.

പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷൻ, ജൂബിലി ജങ്ഷൻ, അങ്ങാടിപ്പുറം അമ്പലപ്പടി, തളി ജങ്ഷൻ എന്നിവിടങ്ങളിലും മേൽപ്പാലത്തിന് മുകളിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടർന്നു. അങ്ങാടിപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിൽ എത്താൻ പോലും മണിക്കൂറുകൾ വേണ്ടിവന്നു. ഗതാഗതക്കുരുക്കിൽ യാത്രക്കാരും നാട്ടുകാരും വലഞ്ഞു.

പിന്നീട് ഉച്ചയ്ക്കുശേഷം നാലുമണിയോടെ ട്രാഫിക് നിയന്ത്രണത്തിന് പോലീസുകാരെ വീണ്ടും നിയോഗിച്ചതോടെയാണ് ഗതാഗത കുരുക്കഴിഞ്ഞത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

1 Comment

  • VISHNUDEV M

    എന്താണ് ഈ ഗതാഗത കുരുക്കിന് ഒരു പരിഹാരം? അനുദിനം വളർച്ച കൈ വരിക്കുന്ന നഗരമെന്ന നിലക്ക് ഭാവിയിലും ഗതാഗത തിരക്ക് രൂക്ഷം തന്നെ ആയിരിക്കും? എന്തുകൊണ്ടാണ് ഒരു ബൈപാസിന് വേണ്ടിയോ 4 വരി ഫ്ളൈ ഓവറിന് വേണ്ടിയോ ഉള്ള നടപടികൾ വേഗത്തിലാകാത്തത്? ഒരു മീഡിയ എന്ന നിലക്ക് നിങ്ങൾക്ക് ഒരു എക്സ്ക്ലൂസീവ് റിപ്പോർട്ട് ഇതിനെ കുറിച്ച് ഇറക്കിക്കൂടെ?

Leave a Reply

Your email address will not be published. Required fields are marked *