
Perinthalmanna Radio
Date: 26-04-2024
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ പോളിങ് നടന്ന കേരളത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവിൽ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകി. ഇതുള്ളവർക്ക് ഇനി എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താം.
സമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വടകരയിലും കോഴിക്കോട് കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപമുയർന്നു. ഇതിനുപിന്നിൽ ഗൂഢാലോചന ആരോപിച്ച് കെ.കെ. രമ എം.എൽ.എ. രംഗത്തെത്തി.
06.45 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം കേരളത്തിൽ 69.04 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 73.80%. പത്തനംതിട്ടയിലാണ് കുറവ്- 63.05%.
06.45 വരെ സംസ്ഥാനത്തെ പോളിങ് ശതമാനം മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:
1. തിരുവനന്തപുരം-65.68
2. ആറ്റിങ്ങല്‍-68.84
3. കൊല്ലം-66.87
4. പത്തനംതിട്ട-63.05
5. മാവേലിക്കര-65.29
6. ആലപ്പുഴ-72.84
7. കോട്ടയം-65.29
8. ഇടുക്കി-65.88
9. എറണാകുളം-67.00
10. ചാലക്കുടി-70.68
11. തൃശൂര്‍-70.59
12. പാലക്കാട്-71.25
13. ആലത്തൂര്‍-70.88
14. പൊന്നാനി-65.62
15. മലപ്പുറം-69.61
16. കോഴിക്കോട്-71.25
17. വയനാട്-71.69
18. വടകര-71.27
19. കണ്ണൂര്‍-73.80
20.കാസര്‍ഗോഡ്-72.52
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
