
Perinthalmanna Radio
Date: 26-05-2024
പെരിന്തല്‍മണ്ണ: ലോക ഫുട്ബോള്‍ ദിനത്തില്‍ പഴയകാല പ്രതിഭകളെ ആദരിച്ച് കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ്. പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് കേരള സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോളറുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന ഫുട്ബോള്‍ താരങ്ങളുടെ ഉന്നമനത്തിനായി ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ ഒരു ഡ്രസ്സിംഗ് റൂമും ശുചിമുറിയും സ്പോർട്സ് കൗണ്‍സിലിന്റെ സഹായത്തോടെ നിർമിച്ചു നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ടാണ് ഒരു കാലഘട്ടത്തിന്റെ ഇതിഹാസങ്ങള്‍ ഓരോരുത്തരായി മൈതാനത്തേക്ക് എത്തിയത്.
കോഴിക്കോട്ടുകാരനായ കൊല നാരായണൻ, പ്രേംനാദ് ഫിലിപ്പ്, സതീഷ് കസ്റ്റംസ്, അബുട്ടി അരീക്കോട്, വിനയൻ കോഴിക്കോട്, ദേവരാജു കോഴിക്കോട്, മാനുപ്പ നിലമ്ബൂർ, തയ്യില്‍ ഉമ്മർ മങ്കട, അഹമ്മദ്കുട്ടി മലപ്പുറം, തയ്യില്‍ അബൂബക്കർ മങ്കട, പൂക്കോയ തങ്ങള്‍ മണ്ണാർക്കാട്, പെരിന്തല്‍മണ്ണക്കാരായ എ.ആർ. ചന്ദ്രൻ , മണ്ണേങ്ങല്‍ അസീസ്, പി. മുഹമ്മദലി, മമ്മാണി, പട്ടാണി ഷാഹുല്‍ഹമീദ്, കരുവാത്ത് ഹസ്സൻ , ഹൈദർ കെ.ടി, താമരത്ത് മുഹമ്മതാലി, സോമസുന്ദരൻ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടർന്ന് 50 വയസിന് മുകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രദർശന ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് പച്ചീരി ഫാറൂഖ് , യൂസഫ് രാമപുരം എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
