
Perinthalmanna Radio
Date: 26-05-2024
അങ്ങാടിപ്പുറം: മാലിന്യ വിവാദത്തിൽ നട്ടം തിരിഞ്ഞ് അങ്ങാടിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം നിറഞ്ഞു കവിഞ്ഞ നിലയിലാണ്. സംഭരിക്കാൻ ഇടമില്ലാത്തതിനാൽ പലയിടങ്ങളിലായി മാലിന്യം കെട്ടിക്കിടക്കുന്നു.
ക്ലീൻ കേരള മിഷൻ യഥാ സമയം മാലിന്യം കൊണ്ടു പോകാത്തതാണ് പ്രതിസന്ധിയെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ പറയുന്നു.
അതേ സമയം പഞ്ചായത്തിന്റെ മാലിന്യ ശേഖരണ സംവിധാനം പരാജയപ്പെട്ടതിനെ തുടർന്ന് മാലിന്യം കെട്ടിക്കിടക്കുന്നതിലുള്ള പ്രതിഷേധം മറച്ചുvവയ്ക്കാൻ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ഇന്നലെ സിപിഎം നേതാക്കൾ മാലിന്യ സംഭരണ കേന്ദ്രം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.
പ്രതിപക്ഷ നേതാവ് കെ.ടി.നാരായണന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കളായ സി.സജി, ബഷീർ ആറങ്ങോടൻ, എസ്.സുരേന്ദ്രൻ, റഷീദ് കിനാതിയിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
എംസിഎഫിൽ എത്തുന്ന അജൈവ മാലിന്യം സമയ ബന്ധിതമായി വേർതിരിക്കാൻ ആവശ്യമായ സംവിധാനമോ കെട്ടിടമോ ഇല്ലെന്നും ഹരിതകർമ സേനയ്ക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും സംവിധാനമില്ലെന്നും സിപിഎം ആരോപിച്ചു.
രോഗങ്ങൾ തടയാൻ ഗ്ലൗസ്, ബൂട്ട് എന്നിവ നൽകിയിട്ടില്ല. ശുദ്ധജലം പോലും ലഭ്യമല്ല. ഇവിടേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ ക്ലീൻ കേരള മിഷന്റെ ലോറി മടങ്ങിപ്പോയി. യഥാസമയം മാലിന്യം തരംതിരിച്ച് വയ്ക്കാൻ പഞ്ചായത്ത് ഇടപെടുന്നില്ല.
ടൗൺ ശുചീകരണത്തിനും ഓടകൾ വൃത്തിയാക്കുന്നതിനും 3 വർഷമായി പദ്ധതികളില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
