പുലാമന്തോൾ – പെരിന്തൽമണ്ണ പാതയുടെ പുനർ നിർമാണം അനിശ്ചിതമായി  നീളുന്നു

Share to

Perinthalmanna Radio
Date: 26-05-2024

പെരിന്തൽമണ്ണ: വർഷങ്ങളായി  ഇഴഞ്ഞു നീങ്ങുന്ന പുലാമന്തോൾ – പെരിന്തൽമണ്ണ  പാതയിലെ പുനർ നിർമാണ പ്രവർത്തനങ്ങൾ  എങ്ങുമെത്താതെ  നിലച്ചതോടെ ഏറെ  കഷ്ടത്തിലായിരിക്കുകയാണ് പുലാമന്തോൾ പെരിന്തൽമണ്ണ പാതയിലെ യാത്രികർ. നാല് വർഷത്തിൽ ഏറെയായി പൂർണ്ണമായും തകർന്ന പാതയിൽ ഇനി പ്രവർത്തനങ്ങൾ നടത്താനുള്ള  പുലാമന്തോൾ യു പി മില്ലും പടി മുതൽ  കുന്നപ്പള്ളി വരെയുള്ള  6 കിലോമീറ്റർ ദൂരമാണ്  മഴ തുടങ്ങിയതോടെ  മുമ്പ് ക്വാറി വേസ്റ്റുകൾ ഇട്ട്  അടച്ച കുഴികൾ പൂർവ്വസ്ഥിതിയിലായും  പുതിയ കുഴികൾ രൂപപ്പെട്ടും തകർന്ന് തരിപ്പണമായിട്ടുള്ളത്. മഴ ശക്തിയായതോടെ  റോഡിൽ കുഴിയേത് റോഡേത് എന്നറിയാത്ത അവസ്ഥയാണ് നിലവിൽ. ഈ റൂട്ടിൽ വാഹനമോടിക്കുക എന്നത് വലിയ ‘റിസ്ക്’ ആണ് ഡ്രൈവർമാർക്ക്. റോഡിൽ കുഴികളുടെ ആധിക്യം നിരവധി വാഹനാപകടങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം  വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടവും വരുത്തുന്നുണ്ട്. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിൽ  പുലാമന്തോൾ – മേലാറ്റൂർ ഭാഗം മാത്രം  പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നീണ്ടു പോകുന്നത്   മണ്ഡലത്തിലെ ജന പ്രതിനിധിയുടെ   കഴിവ് കേടാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സർക്കാർ മണ്ഡലത്തെ  അവഗണിക്കുക ആണെന്ന് മറു വിഭാഗവും വാദിക്കുന്നുണ്ട് . എന്നാൽ  റോഡിൽ സഞ്ചരിക്കുന്ന സാധാരണക്കാർ അടക്കമുള്ളവർ  ഭാരിച്ച  റോഡ് ടാക്‌സും നികുതിയും കൊടുത്ത് ജീവിക്കുന്ന തങ്ങളുടെ സഞ്ചാര സാതന്ത്ര്യത്തിന് വിലങ്ങ് തടിയാവുന്ന കഴിവ് കെട്ട ഭരണ വർഗത്തിനെതിരെ ആരുടെ മുൻപിലാണ് ഇനി നീതിക്കായി വാതിൽ മുട്ടേണ്ടത് എന്നറിയാതെ  ഉഴലുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *