
Perinthalmanna Radio
Date: 26-06-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് തുടങ്ങിയ സ്വകാര്യ ബസ് സമരം നാളെയും തുടരും. സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് വൈകുന്നേരം 4 മണിക്ക് എ.ഡി.എമ്മു മായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തൊഴിലാളി പ്രതിനിധികൾ ഉന്നയിച്ച പ്രധാന പ്രശ്നങ്ങളിലൊന്നിലും യാതൊരു തീരുമാനത്തിലും എത്താൻ സാധിക്കാത്തതിനാൽ സമരം നാളെയും തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് കലക്ടറുടെ സാനിധ്യത്തിൽ വീണ്ടും യോഗം ചേരും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
