12 സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര നാളെ

Share to

Perinthalmanna Radio
Date: 26-08-2024

പെരിന്തൽമണ്ണ: കുന്നപ്പള്ളി മാമ്പ്രപ്പടിയിലെ ചിറക്കൽ മുഹമ്മദ് റഫീഖിന്റെ (30) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം സ്വരൂപിക്കാൻ 12 സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര നാളെ.

അവിവാഹിതനായ റഫീഖ്, മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്കാണു താമസം. റഫീഖിന്റെ ശസ്ത്രക്രിയയ്ക്കു പണം സ്വരൂപിക്കാൻ ജനകീയ കൂട്ടായ്മ നടക്കുന്ന ശ്രമങ്ങൾക്കു പിന്തുണയേകാനാണു ബസുകളുടെ സേവനം. നാളത്തെ സർവീസിൽ നിന്നു ലഭിക്കുന്ന വരുമാനം പൂർണമായി ചികിത്സാ സഹായ നിധിയിലേക്കു നൽകുമെന്നു ബസുടമ സംഘം സെക്രട്ടറി കെ.മുഹമ്മദലി ഹാജി, ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി മാടാല മുഹമ്മദാലി എന്നിവർ അറിയിച്ചു.

പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിലോടുന്ന ആരാധന, ക്യൂൻസ്–4 ബസുകൾ, ഐന്യൂസ്–2 ബസുകൾ, പെരിന്തൽമണ്ണ–മുതുകുർശി റൂട്ടിൽ സർവീസ് നടത്തുന്ന വള്ളുവനാട്, മേലാറ്റൂർ–പെരിന്തൽമണ്ണ–ഷൊർണൂർ റൂട്ടിലുള്ള തവയ്‌ക്കൽ, കരുവാരക്കുണ്ട്–പെരിന്തൽമണ്ണ–ചെർപ്പുളശ്ശേരി റൂട്ടിലെ അറഫ, ഒറ്റപ്പാലം–പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിലെ ഫാൻസി, കരുവാരകുണ്ട്–പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിലെ മദീന എന്നീ ബസുകളാണു കാരുണ്യയാത്ര നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *